Akkuthikkuthana varambathu – Game

“അക്കുതിക്കുത്താനവരമ്പത്ത്” കളിക്കാത്തവരായി ആരും ഉണ്ടാകില്ല. കുട്ടികള്‍ക്കിടയില്‍  ഈ പാട്ടും കളിയും ഇത്ര മാത്രം പ്രശസ്തമാകാന്‍ കാരണം ഒരു പക്ഷെ ഇത് കളിക്കാന്‍ പ്രത്യേകിച്ച് സ്ഥലമോ ഇത്ര കളിക്കാരോ വേണ്ട എന്നത്  കൊണ്ടാകാം.
പാട്ട്

akkuthikkuthana varambathu song

akkuthikkuthana varambathu song


Download as PDF

Click to Download this song as a single PDF.

കളിയുടെ നിയമം

എത്രപേര്‍ക്ക് വേണമെങ്കിലും ഇതില്‍ പങ്കെടുക്കാം. മൂന്നു പേരെങ്കിലും വേണം ഇത്ക കളിയ്ക്കാന്‍. രണ്ടു പേരായാലും കളിക്കാം. പക്ഷെ കളി മടുപ്പയിരിക്കും.
കളിയുടെ തുടക്കത്തില്‍ എല്ലാവരും രണ്ടു ക്യ്പതിയും കീഴോട്ടക്കി മേശമേല്‍ വച്ച് വട്ടത്തില്‍ ഇരിക്കുന്നു. ഒരാള്‍ “അക്കുതിക്കുതന വരമ്പത്ത്” പാടിക്കൊണ്ട് ഓരോരുത്തരുടെയും കയ്പതിയെ മെല്ലെ തലോടിക്കൊണ്ട് പോകുന്നു. ഒടുവില്‍ “…കൈയിലൊരു ബാങ്ക്” എന്നാ ഭാഗം എത്തുമ്പോള്‍ വരുന്ന കയ്പതിയില്‍ വലിച്ചു ഒരു ഇടി! കയ്യ്  മാറ്റി ഇടി കൊള്ളാതിരിക്കാന്‍ മറ്റയാള്‍ നോക്കും. ആ ഇടി കൊണ്ടാല്‍, കൊണ്ടയാള്‍ കയ്പതി തലതിരിച്ചു വയ്ക്കണം. കളി വീണ്ടും തുടരും. പക്ഷെ ഇടി കൊണ്ടില്ലെങ്കില്‍, ഇടിച്ച ആള്‍ തോറ്റു. കളി തുടരാനുള്ള അവസരം ഇനി ഇടി കൊള്ളാത്തവന് കിട്ടും.
ഇനി രണ്ടാമത്തെ ഇടിയും കൂടി ഒരാള്‍ക് കിട്ടിയാല്‍, അയാള്‍ തോറ്റു. കളിയില്‍ നിന്ന് പുറത്താകുകയും ചെയ്യും. അവസാനം വരെ പുറത്താകാതെ നില്‍കുന്ന ആള്‍ ആണ് വിജയി.

രണ്ടു പേര്‍ക്കുള്ള നിയമം

ഈ കളി രണ്ടു പേരെ വച്ചും കളിക്കാം. പക്ഷെ ക്യ്പതിക്ക് പകരം വിരലാണ് ഉപയോഗിക്കുക എന്ന് മാത്രം. ഇടിക്കു പകരം അടിയും, കയ്പതി മറിച്ച് വയ്ക്കുന്നതിനു പകരം വിരല് മടക്കി വയ്ക്കുക. എല്ലാ വിരലുകളും മടങ്ങിയാല്‍ അയാള്‍ തോറ്റു.

Movie song

The starting lyrics of the song has found its way into a malayalam movie called “അധ്യായം ഒന്ന് മുതല്‍”. It is shared below.

[youtube 0e3n9ir5oR4]

Leave a Reply

Your email address will not be published. Required fields are marked *