മിന്നാമിനുങ്ങിനെ എല്ലാവർക്കും അറിയില്ലേ ?
ചൂടില്ലാത്ത, പ്രകാശം ചൊരിയുന്ന കുഞ്ഞന്മാർ. അവരെപ്പറ്റി ഒരു പാട്ട്.
മിന്നാമിനുങ്ങിനെ എല്ലാവർക്കും അറിയില്ലേ ?
ചൂടില്ലാത്ത, പ്രകാശം ചൊരിയുന്ന കുഞ്ഞന്മാർ. അവരെപ്പറ്റി ഒരു പാട്ട്.
ഈ പാട്ട് ഞാൻ ആദ്യമായി കേൾകുകയാണ്. ഒരു കൊച്ചുപാട്ട്!
ഈ ഞായർ ഈ കൊച്ചു പാട്ടിനൊപ്പം!
കുരുവികളെ ഇഷ്ടമില്ലാത്തവർ ആരേലും ഉണ്ടോ?
സുന്ദരിക്കുട്ടികളായ അവരെ എല്ലാവര്ക്കും ഇഷ്ടമാണ്. പ്രത്യേകിച്ച് കുട്ടികള്ക്ക്.
ഈ പാട്ട് അവരെ പറ്റി ഉള്ളതാണ്.
എലിപ്പട്ടാളം വരുന്നേ! ഓടിക്കോ! ചാടിക്കോ! എലിപ്പട്ടാളം വരുന്നേ!
ഈ കുട്ടിപ്പാട്ട് ഞാൻ ആദ്യമായി കേൾക്കയാണ് .
ഈ പാട്ട് അയച്ചുതന്ന ഗോപകുമാറിന് പ്രത്യേക നന്ദി.
കുറുക്കനെ പറ്റി ഒരു കുട്ടിപ്പാട്ട് !
സാധാരണ കുറുക്കന്മാർക്ക് വലിപ്പം കുറവാണ്. കുറുക്കന്മാർ ചെറിയ കുടുംബമായി താമസിക്കുന്നവയാണ്. ഇവ ഒന്നിച്ച് സാധാരണ കാണപ്പെടാറില്ല.
ആരാണ് കുഞ്ഞിക്കിളിയെ വിളിക്കുന്നെ?
മഞ്ഞക്കിളിയെ വാ വാ, കഞ്ഞി കുടിക്കാൻ വാ വാ !
An old school song which was used to teach us numbers from one to ten.
എന്റെ രണ്ടുവയസുകാരി മകള്‍ ഇഷ്ടപ്പെടുന്ന ഏതാനും യുട്യുബ് വീഡിയോകള്‍ ഇതാ. നിങ്ങളുടെ കുട്ടിക്കും ഈ അനിമേഷന്‍ വീഡിയോകള്‍ രസിക്കാതിരിക്കില്ല. ഇവ കമ്പ്യുടറിലേക്ക് എങ്ങനെ ഡൌണ്‍ലോഡ് ചെയ്യാം എന്ന് ഒടുവില്‍ പറയാം.
പിക്ഷാര്‍ നിര്‍മിച്ച ഈ ചിത്രം ഒരു കാര്‍മേഘത്തിന്റെ കഥ പറയുന്നു. കുഞ്ഞുങ്ങളെ മേഘങ്ങള്‍ ഉണ്ടാക്കുകയും കൊക്കുകള്‍ വിതരണം ചെയ്യുകയുമാണെന്ന് പാശ്ചാത്യരാജ്യങ്ങളില്‍ കുട്ടികളോട് പറയാറുണ്ട്. ഇതിനെ അവലംബിച്ചാണ് ഈ കഥ ഉണ്ടാക്കിയിരിക്കുന്നത്.
ഒരു കുഞ്ഞുകൊക്കും കുറേ ചെറിയ കിളിക്കുഞ്ഞുങ്ങളും തമ്മിലുള്ള കളികളാണ് ഈ പിക്ഷാര്‍ ചിത്രത്തിലുള്ളത്.
ഒരു ‘സ്നോഗ്ലോബി’നുള്ളിലെ നിക് എന്ന സ്നോമാന്‍ രക്ഷപ്പെടാന്‍ നടത്തുന്ന ശ്രമങ്ങളാണ് ഈ ചിത്രം. പിക്ഷാര്‍ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് 1989-ലെ ഈ വീഡിയോ. കഥയേക്കാള്‍ ‘ബ്ല ബ്ല ബ്ല ബ്ലാ ബ്ലാ’ എന്നിങ്ങനെയുള്ള പശ്ചാത്തലസംഗീതമാണ് എനിക്കിഷ്ടം.
‘ചെറിയ വീഴ്ചകളില്‍ ദുഖിക്കാതെ സന്തോഷം കണ്ടെത്തി ജീവിക്കുക’ എന്ന സന്ദേശം ഉള്‍കൊള്ളുന്ന ഒരു പിക്ഷാര്‍ ചിത്രം.
See Boundin’ in YouTube by clicking here…
റഫ്രിജറേറ്ററിനു മുകളില്‍ ഇരിക്കുന്ന ബിസ്കറ്റ് ഭരണി എടുക്കാന്‍ ഒര്‍മീ എന്ന പന്നിക്കുട്ടന്‍ നടത്തുന്ന സാഹസങ്ങളാണ് ഈ ചിത്രത്തില്‍ .
‘റിയോ’ സിനിമയില്‍ റിയോ എന്ന തത്തയെ അവതരിപ്പിക്കുന്ന രണ്ടു മിനിറ്റ് രംഗങ്ങളാണ് ഈ വീഡിയോയില്‍ . രസമുള്ള ഒരു ഗാനം.
‘മഡഗാസ്കര്‍’ സിനിമയില്‍ (Part 2: Escape 2 Africa) ഉപയോഗിച്ച ഗാനത്തിന്‍റെ ദൃശ്യാവിഷ്കാരം. പലതരം മൃഗങ്ങള്‍ പാട്ട് പാടുന്നു എന്നതാണ് കുട്ടികളെ ഈ ചിത്രത്തിലേക്ക് ആകര്‍ഷിക്കുന്നത്.
‘ഇന്‍ ദ ജങ്കല്‍ ദ മൈറ്റി ജങ്കല്‍ ‘ എന്ന ക്ലാസിക് ഗാനം പല സിനിമകളിലും ഉപയോഗിച്ചിട്ടുണ്ട്. ‘ലയണ്‍ കിംഗ്’ ഒരു ഉദാഹരണം. പാറ്റ് എന്ന ഹിപ്പോയും സ്റ്റാൻ എന്ന നായയുമാണ് താഴെകൊടുത്തിരിക്കുന്ന അനിമേഷനില്‍ ഈ ഗാനം പാടി അഭിനയിക്കുന്നത്.
‘ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍ ‘ എന്ന നേഴ്സറി ഗാനം ഇതാ. മൂങ്ങയും നക്ഷത്രവും തമ്മിലുള്ള സീനുകള്‍ വളരെ നന്നായിട്ടുണ്ട്. ഗാനം പാടിയതും വളരെ നന്നായിട്ടാണ്. ജപ്പാനിലെ സ്കൂള്‍ അദ്ധ്യാപകരാണ് അനിമേഷനുപിന്നില്‍ .
എവിയാന്‍ കുപ്പി വെള്ളത്തിന്‍റെ പരസ്യത്തില്‍ കാണിക്കുന്നത് ഡയപ്പറിട്ട കൊച്ചുകുട്ടികള്‍ സ്കേറ്റ് ചെയ്യുന്നതും ചാടിമറിയുന്നതുമാണ്. പിന്നെ നമ്മുടെ കുട്ടികള്‍ ഈ ചിത്രം ഇഷ്ടപ്പെടാതിരിക്കുമോ?
യുട്യുബ് വീഡിയോ ലിങ്ക് കോപ്പി ചെയ്ത് (1), ‘കീപ് വിഡ്’ http://keepvid.com എന്ന സൈറ്റില്‍ പോയി (2) പേസ്റ്റ് ചെയ്ത്, ‘ഡൌണ്‍ലോഡ്’ (3) അമര്‍ത്തുക. വാണിംഗ് പോപ്‌അപ്പ് വന്നാല്‍ ‘റണ്‍’ ക്ലിക്ക് ചെയ്യുക(4). ‘ഡൌണ്‍ലോഡ് ലിങ്ക്സ്’ എന്ന പച്ച ഹെഡറിനു താഴെ വിവിധ ഫോര്‍മാറ്റ്, വിവിധ രെസൊലുഷന്‍ എന്ന്‍ ഡൌണ്‍ലോഡ് ലിങ്കുകള്‍ വരും. അവയിലൊന്നില്‍ മാത്രം ക്ലിക്ക് ചെയ്ത് (5) വീഡിയോ കമ്പ്യൂട്ടറില്‍ സേവ് ചെയ്യാം.
അപ്പോള്‍ , ശരി.