10 Animation Videos for your child

എന്റെ രണ്ടുവയസുകാരി മകള്‍ ഇഷ്ടപ്പെടുന്ന ഏതാനും യുട്യുബ് വീഡിയോകള്‍ ഇതാ. നിങ്ങളുടെ കുട്ടിക്കും ഈ അനിമേഷന്‍ വീഡിയോകള്‍ രസിക്കാതിരിക്കില്ല. ഇവ കമ്പ്യുടറിലേക്ക് എങ്ങനെ ഡൌണ്‍ലോഡ് ചെയ്യാം എന്ന് ഒടുവില്‍ പറയാം.

മേഘങ്ങള്‍ – Partly Cloudy

പിക്ഷാര്‍ നിര്‍മിച്ച ഈ ചിത്രം ഒരു കാര്‍മേഘത്തിന്റെ കഥ പറയുന്നു. കുഞ്ഞുങ്ങളെ മേഘങ്ങള്‍ ഉണ്ടാക്കുകയും കൊക്കുകള്‍ വിതരണം ചെയ്യുകയുമാണെന്ന് പാശ്ചാത്യരാജ്യങ്ങളില്‍ കുട്ടികളോട് പറയാറുണ്ട്‌. ഇതിനെ അവലംബിച്ചാണ് ഈ കഥ ഉണ്ടാക്കിയിരിക്കുന്നത്.


പക്ഷികള്‍ – For The Birds

ഒരു കുഞ്ഞുകൊക്കും കുറേ ചെറിയ കിളിക്കുഞ്ഞുങ്ങളും തമ്മിലുള്ള കളികളാണ് ഈ പിക്ഷാര്‍ ചിത്രത്തിലുള്ളത്.


നിക് നാക് – Knick Knack

ഒരു ‘സ്നോഗ്ലോബി’നുള്ളിലെ നിക് എന്ന സ്നോമാന്‍ രക്ഷപ്പെടാന്‍ നടത്തുന്ന ശ്രമങ്ങളാണ് ഈ ചിത്രം. പിക്ഷാര്‍ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് 1989-ലെ ഈ വീഡിയോ. കഥയേക്കാള്‍ ‘ബ്ല ബ്ല ബ്ല ബ്ലാ ബ്ലാ’ എന്നിങ്ങനെയുള്ള പശ്ചാത്തലസംഗീതമാണ് എനിക്കിഷ്ടം.


ചെമ്മരിയാട് – Boundin’

‘ചെറിയ വീഴ്ചകളില്‍ ദുഖിക്കാതെ സന്തോഷം കണ്ടെത്തി ജീവിക്കുക’ എന്ന സന്ദേശം ഉള്‍കൊള്ളുന്ന ഒരു പിക്ഷാര്‍ ചിത്രം.

See Boundin’ in YouTube by clicking here…


ഒര്‍മീ – Ormie

റഫ്രിജറേറ്ററിനു മുകളില്‍ ഇരിക്കുന്ന ബിസ്കറ്റ്‌ ഭരണി എടുക്കാന്‍ ഒര്‍മീ എന്ന പന്നിക്കുട്ടന്‍ നടത്തുന്ന സാഹസങ്ങളാണ് ഈ ചിത്രത്തില്‍ .


റിയോ – Rio

‘റിയോ’ സിനിമയില്‍ റിയോ എന്ന തത്തയെ അവതരിപ്പിക്കുന്ന രണ്ടു മിനിറ്റ്‌ രംഗങ്ങളാണ് ഈ വീഡിയോയില്‍ . രസമുള്ള ഒരു ഗാനം.


ഐ ലൈക്‌ ടു മൂവ് ഇറ്റ്‌ – Madagascar 2

‘മഡഗാസ്കര്‍’ സിനിമയില്‍ (Part 2: Escape 2 Africa) ഉപയോഗിച്ച ഗാനത്തിന്‍റെ ദൃശ്യാവിഷ്കാരം. പലതരം മൃഗങ്ങള്‍ പാട്ട് പാടുന്നു എന്നതാണ് കുട്ടികളെ ഈ ചിത്രത്തിലേക്ക് ആകര്‍ഷിക്കുന്നത്.


ഹിപ്പോയും നായയും – In the Jungle…

‘ഇന്‍ ദ ജങ്കല്‍ ദ മൈറ്റി ജങ്കല്‍ ‘ എന്ന ക്ലാസിക് ഗാനം പല സിനിമകളിലും ഉപയോഗിച്ചിട്ടുണ്ട്. ‘ലയണ്‍ കിംഗ്‌’ ഒരു ഉദാഹരണം. പാറ്റ് എന്ന ഹിപ്പോയും സ്റ്റാൻ എന്ന നായയുമാണ് താഴെകൊടുത്തിരിക്കുന്ന അനിമേഷനില്‍ ഈ ഗാനം പാടി അഭിനയിക്കുന്നത്.


ട്വിങ്കിള്‍ ട്വിങ്കിള്‍ – Twinkle Twinkle…

‘ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍ ‘ എന്ന നേഴ്സറി ഗാനം ഇതാ. മൂങ്ങയും നക്ഷത്രവും തമ്മിലുള്ള സീനുകള്‍ വളരെ നന്നായിട്ടുണ്ട്. ഗാനം പാടിയതും വളരെ നന്നായിട്ടാണ്. ജപ്പാനിലെ സ്കൂള്‍ അദ്ധ്യാപകരാണ് അനിമേഷനുപിന്നില്‍ .


ചാടിമറിയും ബേബികള്‍ – Evian Roller Babies

എവിയാന്‍ കുപ്പി വെള്ളത്തിന്‍റെ പരസ്യത്തില്‍ കാണിക്കുന്നത് ഡയപ്പറിട്ട കൊച്ചുകുട്ടികള്‍ സ്കേറ്റ് ചെയ്യുന്നതും ചാടിമറിയുന്നതുമാണ്. പിന്നെ നമ്മുടെ കുട്ടികള്‍ ഈ ചിത്രം ഇഷ്ടപ്പെടാതിരിക്കുമോ?


How to Save Videos from YouTube

യുട്യുബ് വീഡിയോ ലിങ്ക് കോപ്പി ചെയ്ത് (1), ‘കീപ്‌ വിഡ്’ http://keepvid.com എന്ന സൈറ്റില്‍ പോയി (2) പേസ്റ്റ് ചെയ്ത്, ‘ഡൌണ്‍ലോഡ്’ (3) അമര്‍ത്തുക. വാണിംഗ് പോപ്‌അപ്പ്‌ വന്നാല്‍ ‘റണ്‍’ ക്ലിക്ക് ചെയ്യുക(4). ‘ഡൌണ്‍ലോഡ് ലിങ്ക്സ്’ എന്ന പച്ച ഹെഡറിനു താഴെ വിവിധ ഫോര്‍മാറ്റ്‌, വിവിധ രെസൊലുഷന്‍ എന്ന്‍ ഡൌണ്‍ലോഡ് ലിങ്കുകള്‍ വരും. അവയിലൊന്നില്‍ മാത്രം ക്ലിക്ക് ചെയ്ത് (5) വീഡിയോ കമ്പ്യൂട്ടറില്‍ സേവ് ചെയ്യാം.

save videos using keepvid

അപ്പോള്‍ , ശരി.

Leave a Reply

Your email address will not be published. Required fields are marked *