Toy Cars: Building Blocks

കുറച്ചുനാളുകള്‍ക്ക് മുമ്പ്‌ എന്റെ കുട്ടിക്ക് വാങ്ങിക്കൊടുത്ത ഒരു കളിപ്പാട്ടത്തെപ്പറ്റിയാണീ പോസ്റ്റ്‌. ലെഗോ ബില്‍ഡിംഗ് ബ്ലോക്ക്സിനെ അടിസ്ഥാനമാക്കിയ ‘കിന്റര്‍ ബ്ലോക്ക്സ്.’ പീകോക്ക് ടോയ്സ്‌ ആണ് ഇതുണ്ടാക്കുന്നത്. പല പ്രായക്കാര്‍ക്കായി വിവിധയിനം മോഡലുകള്‍ ഉണ്ട്. ഞാന്‍ വാങ്ങിയത് 24 ബ്ലോക്കുകളുള്ള ‘കാര്‍ സെറ്റ്‌’ (Model 1052) ആണ്.

മോള്‍ക്ക്‌ ഇത് വളരെ ഇഷ്ടപ്പെട്ടു. ഞാന്‍ ഈ ബ്ലോക്കുകള്‍ കൊണ്ട് കാര്‍ മാത്രമല്ല, ട്രൈലെര്‍ ലോറി, ട്രെയിന്‍, ട്രാക്ടര്‍ എന്നിവയും ഉണ്ടാക്കിക്കൊടുത്തു. നിങ്ങളുടെ ഭാവന ഉപയോഗിച്ച് കാറും കാര്‍ഷെഡുമൊക്കെ നിര്‍മ്മിക്കാം. ഇതിന്റെ പ്ലാസ്റ്റിക് മറ്റുപല കളിപ്പാട്ടങ്ങളെക്കാള്‍ നല്ല നിലവാരമുള്ളതാണ്.

ബ്ലോക്കുകളുടെ എണ്ണം അനുസരിച്ച് വില കുറയുകയോ കൂടുകയോ ചെയ്യും. താഴെയുള്ള വെബ്സൈറ്റില്‍ പോയാല്‍ മറ്റു മോഡലുകളും കാണാം.

കളിപ്പാട്ടം

Kinder Blocks Car Set Model 1052
Price: Less than Rs.200/-

Manufactured by:
TAYEBALLY EBRAHIM & SONS
MANUFACTURERS OF ‘PEACOCK BRAND TOYS & GAMES’
2, Gabajiwala Indl. Estate,
5 Makwana Road, Marol,
Mumbai – 400059.
Tel: 91-22-2850 4395
Fax: 91-22-2859 3625
Customer Care: 91-22-65759252
E-mail : toys(at)peacocktoys(dot)com
http://peacocktoys.com

എവിടുന്ന് വാങ്ങാം?

ഞാന്‍ ഇത് വാങ്ങിയത് ഏറണാകുളത്ത് ജൂ സ്ട്രീറ്റിലെ ‘മൈ മാസ്റ്റര്‍സ്’ എന്ന കടയില്‍ നിന്നാണ്. ഹോള്‍സെയില്‍ കടയായതിനാല്‍ മറ്റു കടകളെക്കാള്‍ വില കുറവുണ്ട്.

My Masters
Near Central Juma Masjid, Jew Street,
Ernakulam 682031
04844025664
mymastersagencies(at)yahoo(dot)com

ബാന്‍ഗളൂരില്‍ ടാറ്റായുടെ സ്റ്റാര്‍ ബസാറിലും ഇത് കിട്ടും. മുകളിലത്തെ പാക്കറ്റിന്റെ ഫോട്ടോ അവിടുന്ന് എടുത്തതാണ്.

Star Bazaar
Address: 66/25, HM Vibha Towers, Hosur Road, Koramangala , Bangalore- 560029 , Karnataka
Landmark: Near Forum Mall
Phone: (080) 25535222

Leave a Reply

Your email address will not be published. Required fields are marked *