‘മീ മീ’ എന്ന ബ്രാന്‍ഡ് പേരില്‍ കുഞ്ഞുങ്ങള്‍ക്കായി ലഭിക്കുന്ന മൂന്ന് പ്രോഡക്ടുകളെ ഇന്ന് പരിചയപ്പെടുത്താം.
ഫീഡിംഗ് ബോട്ടിലും സ്പൂണും
മരുന്നുകടകളില്‍ സാധാരണയായി കണ്ടുവരുന്ന പാല്‍കുപ്പി ‘വിപ്രോ ബേബിസോഫ്ടി‘ന്റെയാണ്. എന്നാല്‍ ‘മീ മീ’ പാല്‍കുപ്പി കുഞ്ഞുങ്ങള്‍ക്ക് കുറുക്കുകള്‍ കൊടുക്കാനും ഉപയോഗിക്കാം. നിപ്പിളിനുപകരം തണ്ട് പൊള്ളയായ ഒരു സ്പൂണ്‍
കുറച്ചുനാളുകള്‍ക്ക് മുമ്പ് എന്റെ കുട്ടിക്ക് വാങ്ങിക്കൊടുത്ത ഒരു കളിപ്പാട്ടത്തെപ്പറ്റിയാണീ പോസ്റ്റ്. ലെഗോ ബില്‍ഡിംഗ് ബ്ലോക്ക്സിനെ അടിസ്ഥാനമാക്കിയ ‘കിന്റര്‍ ബ്ലോക്ക്സ്.’ പീകോക്ക് ടോയ്സ് ആണ് ഇതുണ്ടാക്കുന്നത്. പല പ്രായക്കാര്‍ക്കായി വിവിധയിനം മോഡലുകള്‍ ഉണ്ട്. ഞാന്‍ വാങ്ങിയത് 24 ബ്ലോക്കുകളുള്ള ‘കാര്‍ സെറ്റ്’ (Model 1052) ആണ്.
മോള്‍ക്ക് ഇത് വളരെ ഇഷ്ടപ്പെട്ടു. ഞാന്‍ ഈ ബ്ലോക്കുകള്‍ കൊണ്ട് കാര്‍ മാത്രമല്ല, ട്രൈലെര്‍ ലോറി, ട്രെയിന്‍, ട്രാക്ടര്‍ എന്നിവയും ഉണ്ടാക്കിക്കൊടുത്തു. നിങ്ങളുടെ ഭാവന ഉപയോഗിച്ച് കാറും കാര്‍ഷെഡുമൊക്കെ നിര്‍മ്മിക്കാം. ഇതിന്റെ പ്ലാസ്റ്റിക് മറ്റുപല കളിപ്പാട്ടങ്ങളെക്കാള്‍ നല്ല നിലവാരമുള്ളതാണ്.
ബ്ലോക്കുകളുടെ എണ്ണം അനുസരിച്ച് വില കുറയുകയോ കൂടുകയോ ചെയ്യും. താഴെയുള്ള വെബ്സൈറ്റില്‍ പോയാല്‍ മറ്റു മോഡലുകളും കാണാം.
എന്റെ രണ്ടുവയസുകാരി മകള്‍ ഇഷ്ടപ്പെടുന്ന ഏതാനും യുട്യുബ് വീഡിയോകള്‍ ഇതാ. നിങ്ങളുടെ കുട്ടിക്കും ഈ അനിമേഷന്‍ വീഡിയോകള്‍ രസിക്കാതിരിക്കില്ല. ഇവ കമ്പ്യുടറിലേക്ക് എങ്ങനെ ഡൌണ്‍ലോഡ് ചെയ്യാം എന്ന് ഒടുവില്‍ പറയാം.
മേഘങ്ങള്‍ – Partly Cloudy
പിക്ഷാര്‍ നിര്‍മിച്ച ഈ ചിത്രം ഒരു കാര്‍മേഘത്തിന്റെ കഥ പറയുന്നു. കുഞ്ഞുങ്ങളെ മേഘങ്ങള്‍ ഉണ്ടാക്കുകയും കൊക്കുകള്‍ വിതരണം ചെയ്യുകയുമാണെന്ന് പാശ്ചാത്യരാജ്യങ്ങളില്‍ കുട്ടികളോട് പറയാറുണ്ട്. ഇതിനെ അവലംബിച്ചാണ് ഈ കഥ ഉണ്ടാക്കിയിരിക്കുന്നത്.
പക്ഷികള്‍ – For The Birds
ഒരു കുഞ്ഞുകൊക്കും കുറേ ചെറിയ കിളിക്കുഞ്ഞുങ്ങളും തമ്മിലുള്ള കളികളാണ് ഈ പിക്ഷാര്‍ ചിത്രത്തിലുള്ളത്.
നിക് നാക് – Knick Knack
ഒരു ‘സ്നോഗ്ലോബി’നുള്ളിലെ നിക് എന്ന സ്നോമാന്‍ രക്ഷപ്പെടാന്‍ നടത്തുന്ന ശ്രമങ്ങളാണ് ഈ ചിത്രം. പിക്ഷാര്‍ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് 1989-ലെ ഈ വീഡിയോ. കഥയേക്കാള്‍ ‘ബ്ല ബ്ല ബ്ല ബ്ലാ ബ്ലാ’ എന്നിങ്ങനെയുള്ള പശ്ചാത്തലസംഗീതമാണ് എനിക്കിഷ്ടം.
ചെമ്മരിയാട് – Boundin’
‘ചെറിയ വീഴ്ചകളില്‍ ദുഖിക്കാതെ സന്തോഷം കണ്ടെത്തി ജീവിക്കുക’ എന്ന സന്ദേശം ഉള്‍കൊള്ളുന്ന ഒരു പിക്ഷാര്‍ ചിത്രം.
റഫ്രിജറേറ്ററിനു മുകളില്‍ ഇരിക്കുന്ന ബിസ്കറ്റ് ഭരണി എടുക്കാന്‍ ഒര്‍മീ എന്ന പന്നിക്കുട്ടന്‍ നടത്തുന്ന സാഹസങ്ങളാണ് ഈ ചിത്രത്തില്‍ .
റിയോ – Rio
‘റിയോ’ സിനിമയില്‍ റിയോ എന്ന തത്തയെ അവതരിപ്പിക്കുന്ന രണ്ടു മിനിറ്റ് രംഗങ്ങളാണ് ഈ വീഡിയോയില്‍ . രസമുള്ള ഒരു ഗാനം.
ഐ ലൈക് ടു മൂവ് ഇറ്റ് – Madagascar 2
‘മഡഗാസ്കര്‍’ സിനിമയില്‍ (Part 2: Escape 2 Africa) ഉപയോഗിച്ച ഗാനത്തിന്‍റെ ദൃശ്യാവിഷ്കാരം. പലതരം മൃഗങ്ങള്‍ പാട്ട് പാടുന്നു എന്നതാണ് കുട്ടികളെ ഈ ചിത്രത്തിലേക്ക് ആകര്‍ഷിക്കുന്നത്.
ഹിപ്പോയും നായയും – In the Jungle…
‘ഇന്‍ ദ ജങ്കല്‍ ദ മൈറ്റി ജങ്കല്‍ ‘ എന്ന ക്ലാസിക് ഗാനം പല സിനിമകളിലും ഉപയോഗിച്ചിട്ടുണ്ട്. ‘ലയണ്‍ കിംഗ്’ ഒരു ഉദാഹരണം. പാറ്റ് എന്ന ഹിപ്പോയും സ്റ്റാൻ എന്ന നായയുമാണ് താഴെകൊടുത്തിരിക്കുന്ന അനിമേഷനില്‍ ഈ ഗാനം പാടി അഭിനയിക്കുന്നത്.
ട്വിങ്കിള്‍ ട്വിങ്കിള്‍ – Twinkle Twinkle…
‘ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍ ‘ എന്ന നേഴ്സറി ഗാനം ഇതാ. മൂങ്ങയും നക്ഷത്രവും തമ്മിലുള്ള സീനുകള്‍ വളരെ നന്നായിട്ടുണ്ട്. ഗാനം പാടിയതും വളരെ നന്നായിട്ടാണ്. ജപ്പാനിലെ സ്കൂള്‍ അദ്ധ്യാപകരാണ് അനിമേഷനുപിന്നില്‍ .
ചാടിമറിയും ബേബികള്‍ – Evian Roller Babies
എവിയാന്‍ കുപ്പി വെള്ളത്തിന്‍റെ പരസ്യത്തില്‍ കാണിക്കുന്നത് ഡയപ്പറിട്ട കൊച്ചുകുട്ടികള്‍ സ്കേറ്റ് ചെയ്യുന്നതും ചാടിമറിയുന്നതുമാണ്. പിന്നെ നമ്മുടെ കുട്ടികള്‍ ഈ ചിത്രം ഇഷ്ടപ്പെടാതിരിക്കുമോ?
How to Save Videos from YouTube
യുട്യുബ് വീഡിയോ ലിങ്ക് കോപ്പി ചെയ്ത് (1), ‘കീപ് വിഡ്’ http://keepvid.com എന്ന സൈറ്റില്‍ പോയി (2) പേസ്റ്റ് ചെയ്ത്, ‘ഡൌണ്‍ലോഡ്’ (3) അമര്‍ത്തുക. വാണിംഗ് പോപ്‌അപ്പ് വന്നാല്‍ ‘റണ്‍’ ക്ലിക്ക് ചെയ്യുക(4). ‘ഡൌണ്‍ലോഡ് ലിങ്ക്സ്’ എന്ന പച്ച ഹെഡറിനു താഴെ വിവിധ ഫോര്‍മാറ്റ്, വിവിധ രെസൊലുഷന്‍ എന്ന്‍ ഡൌണ്‍ലോഡ് ലിങ്കുകള്‍ വരും. അവയിലൊന്നില്‍ മാത്രം ക്ലിക്ക് ചെയ്ത് (5) വീഡിയോ കമ്പ്യൂട്ടറില്‍ സേവ് ചെയ്യാം.